Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elsa-3 Without

Thiruvananthapuram

ദു​രൂ​ഹ​ത വി​ട്ടൊ​ഴി​യാ​തെ എ​ൽ​സ-3

വി​ഴി​ഞ്ഞം : അ​റ​ബി​ക്ക​ട​ലി​ന്‍റെ ആ​ഴ​ങ്ങ​ളി​ൽ താ​ഴ്ന്ന എംഎ​സ്‌സി​യു​ടെ ക​ണ്ടെ​യ്ന​ർ ക​പ്പ​ൽ എ​ൽ​സ -3 ഒ​രു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്നു. പൊ​തു​ജ​ന​ത്തി​നു​ണ്ടാ​യ സം​ശ​യ​ങ്ങ​ളും ദു​രൂ​ഹ​ത​ക​ളും മാ​റ്റാ​ൻ ക​ഴി​യാ​തെ അ​ന്വേ​ഷ​ണ​വു​മാ​യി അ​ധി​കൃ​ത​ർ.​

കൊ​ളം​ബോ വ​ഴി വി​ഴി​ഞ്ഞ​ത്ത് എ​ത്തു​മ്പോ​ൾ ത​ന്നെ മൂ​ന്ന് ഡി​ഗ്രി​വ​രെ ച​രി​വ് ക​ണ്ടെ​ത്തി​യ ക​പ്പ​ലി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ യ​ഥാ​സ​മ​യം ക്യാ​പ്‌​റ്റ​നെ​യും ക​മ്പ​നി​യെ​യും അ​റി​യി​ച്ചി​രു​ന്ന​താ​യി വി​ഴി​ഞ്ഞം തു​റ​മു​ഖ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നി​ട്ടും ക​ണ്ടെ​യ്ന​ർ നി​റ​ച്ച ക​പ്പ​ൽ ക​ട​ൽ പ്ര​ക്ഷു​ബ്ദ​മാ​യ സ​മ​യ​ത്തും യാത്ര തുടർന്നു എ​ന്ന​തി​നെ​ക്കു​റി​ച്ച് അ​ധി​കൃ​ത​ർ​ക്ക് വ്യ​ക്ത​മാ​യ മ​റു​പ​ടി​യി​ല്ല. ഏ​റെ പ​ഴ​ക്കം ചെ​ന്ന ക​പ്പ​ൽ മു​ങ്ങ​ിയതിനെപ്പറ്റി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ തു​ട​ക്ക​ത്തി​ൽ ത​ന്നെ ദു​രൂ​ഹ​ത ആ​രോ​പി​ച്ചി​രു​ന്നെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട​വ​ർ മു​ഖ​വി​ല​ക്കെ​ടു​ത്തി​ല്ല.

കേ​ര​ള തീ​ര​ത്തി​ൽ വി​ഴി​ഞ്ഞ​ത്ത് നി​ന്ന് ക​ഷ്ടി​ച്ച് പ​ത്ത് നോ​ട്ടി​ക്ക​ൽ മൈ​ൽ അ​പ്പു​റ​മാ​ണ് അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ ചാ​ന​ൽ. ഏ​റെ തി​ര​ക്കു​ള്ള​ ഇ​തു വ​ഴി ദി​നം​പ്ര​തി നൂ​റ് ക​ണ​ക്കി​ന് ച​ര​ക്ക് ക​പ്പ​ലു​ക​ൾ ക​ട​ന്നു​പോ​കു​ന്ന​താ​യി അ​ധി​കൃ​ത​ർ​പ​റ​യു​ന്നു 1997-​ൽ നി​ർ​മി​ച്ച 183.91മീ​റ്റ​ർ നീ​ള​വും 9. 9 മീ​റ്റ​ർ ആ​ഴ​വു​മു​ള്ള ലൈ​ബീ​രി​യ​ൻ ര​ജി​സ്‌​ട്രേ​ഷ​നു​ള്ള എ​ൽ​സ കൊ​ച്ചി​ക്കും അ​ല​പ്പു​ഴ തോ​ട്ട​പ്പ​ള്ളി​ക്കു​മി​ട​യി​ലെ ഉ​ൾ​ക്ക​ട​ലി​ൽ താ​ഴു​മ്പോ​ൾ 29 വ​ർ​ഷം പി​ന്നി​ട്ടി​രു​ന്നു.

ഒ​രു ക​പ്പ​ലി​ന്‍റെ പ​ര​മാ​വ​ധി​യു​ള്ള ആ​യു​സും ക​ഴി​ഞ്ഞ് ക​ണ്ടം ചെ​യ്യാ​റാ​യ ഒ​ന്നാ​യി​രു​ന്നു എ​ൽ​സാ -3 എ​ന്ന് വി​ദ​ഗ്ദ​ർ പ​റ​യു​ന്നു. ഇ​ങ്ങ​നെ കാ​ല​പ്പ​ഴ​ക്ക​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ മു​മ്പ​നാ​യ ക​പ്പ​ലാ​ണ് രാ​സ​വ​സ്തു​ക്ക​ൾ ഉു​ൾ​പ്പെ​ടെ 643 ക​ണ്ടെ​യ്ന​റു​ക​ളു​മാ​യി യാ​ത്ര തു​ട​ർ​ന്ന​ത്. തീ​ര​ത്തി​നും 38 നോ​ട്ടി​ക്ക​ൽ മൈ​ൽ ഉ​ൾ​ക്ക​ട​ലി​ൽ നൂ​റ് മീ​റ്റ​റി​ല​ധി​കം ആ​ഴ​ത്തി​ൽ താ​ഴ്ന്ന ക​പ്പ​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന​തി​ൽ അ​റ​ുന്നൂ​റി​ൽ​പ്പ​രം​ക​ണ്ടെ​യ്ന​റു​ക​ളെ​ക്കു​റി​ച്ച് ഇ​പ്പോ​ഴും യാ​തൊ​ര​റി​വു​മി​ല്ല.

ഇ​വ ക​ട​ലി​ന്‍റെ ആ​വാ​സ വ്യ​വ​സ്ഥ​യെ​യും മ​ത്സ്യ സ​മ്പ​ത്തി​നെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും ത​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീഷ​ണി​യാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ വാ​ദി​ക്കു​മ്പോ​ൾ പ​രി​ഹാ​ര മാ​ർ​ഗം ഉ​ന്ന​ത​രു​ടെ വാ​ക്കു​ക​ളി​ൽ മാത്രം ഒ​തു​ങ്ങു​ക​യാ​ണ്.

തീ​ര​ദേ​ശ പോ​ലീ​സും കേ​ന്ദ്ര ഇ​ന്‍റലി​ജ​ൻ​സ് വി​ഭാ​ഗ​വും അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ട​യി​ൽ ജീ​വ​ന​ക്കാ​രി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക് വി​മാ​നം ക​യ​റി​ക്ക​ഴി​ഞ്ഞു. 2025 മേ​യ് 25 ന് ​എ​ൽ​സ-3 അ​റ​ബി​ക്ക​ട​ലി​ൽ താ​ഴ്ന്ന​തു​മു​ത​ൽ തു​ട​ങ്ങി​യ​ അ​ന്വേ​ഷ​ണ​വും തെ​ളി​വെ​ടു​പ്പു​മാ​ണ് അ​വ​സാ​ന​മി​ല്ലാ​തെ തു​ട​രു​ന്ന​ത്.155 ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ ക​പ്പ​ൽ സ​ർ​വീസ് ന​ട​ത്തു​ന്ന എംഎ​സ്‌സി ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​പ്പ​ൽ ക​മ്പ​നി​യാ​ണ്. മ​റ്റ് ക​മ്പ​നി​ക​ളെ അ​ക​റ്റി നി​ർ​ത്തി വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ൽ ആ​ധി​പ​ത്യ​വും എംഎ​സ്‌സി​യാ​ണ് കൈ​യട​ക്കി​യ​ത്. ഇ​ന്ന​ലെ വ​രെ വ​ന്ന് മ​ട​ങ്ങി​യ 970 ക​പ്പ​ലു​ക​ളി​ൽ 95 ശ​ത​മാ​ന​വും എംഎ​സ്‌സി യു​ടെ​താ​യി​രു​ന്നു. ആ​ദ്യ​മെ​ത്തി​യ സാ​ൻ ഫെ​ർ​ണാ​ണ്ടോ​യും ഹൂ​ണ്ടാ​യി​യു​ടെ​തു​ൾ​പ്പെ​ടെ ചു​രു​ക്കം ചി​ല ക​മ്പ​നി​ക​ൾ​ക്ക് തു​ട​ക്ക​ത്തി​ൽ വി​ഴി​ഞ്ഞ​ത്ത് വ​രാ​ൻ ക​ഴി​ഞ്ഞെ​ങ്കി​ലും പി​ന്നെ അ​തു​ണ്ടാ​യി​ല്ല.

Latest News

Corehub Up